ബഡ്ജറ്റ് 2025-26
മാലിന്യ സംസ്കരണത്തിനും, സമഗ്രാരോഗ്യ ഗ്രാമത്തിനും മുൻഗണന നൽകി പുല്ലമ്പാറ പഞ്ചായത്ത് ബജറ്റ് 2025-26
മാലിന്യ സംസ്കരണത്തിനും, സമഗ്രാരോഗ്യ ഗ്രാമത്തിനും, വൈജ്ഞാനിക മേഖലയ്ക്കും മുൻതൂക്കം നൽകിയ 2025-26 ലെ പുല്ലമ്പാറ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എസ് ആർ അശ്വതി അവതരിപ്പിച്ചു. കാർഷിക മൃഗ സംരക്ഷണ മേഖലയ്ക്ക് 1,30,58750 രൂപയും പശ്ചാത്തല മേഖലയ്ക്ക് 2,21,15000 രൂപയും, ലൈഫ് ഭവന പദ്ധതിയ്ക്കായി 1,52,77517 രൂപയും ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന സമഗ്രാരോഗ്യ പദ്ധതിയ്ക്കായി 65,72,24 രൂപയും, ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾക്കായി 36,62,400 രൂപയും നീക്കി വച്ചിട്ടുണ്ട്. അങ്കണവാടി അനുപൂരക പോഷകഹാരത്തിനായി 26,00,000 രൂപയും വയോജന ക്ഷേമത്തിനായി 13,00,000 രൂപയും പട്ടികജാതി വിഭാഗത്തിലെ വിവിധ പദ്ധതികൾക്കായി 77,12,000 രൂപയും വനിതാ ക്ഷേമ പദ്ധതിയ്ക്കായി 26,00,000 രൂപയും നീക്കിവച്ചിട്ടുണ്ട്. കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമാകാൻ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് 14,50,000 രൂപ നീക്കിവച്ചിട്ടുണ്ട്.
40,22,59,922 രൂപ വരവും, 39,97,56,740 രൂപ ചെലവും, 25,03,182 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അശ്വതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി രാജേഷിന്റെ അദ്ധ്യക്ഷതയിൽ അവതരിപ്പിച്ചത്.