ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്, 2023-24 വർഷത്തെ ദേശീയ ജല അവാർഡ് - ഒന്നാം സ്ഥാനം, 2024-25 സാമ്പത്തിക വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാര നിറവിൽ- തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം
കാഴ്ച്ചപ്പാടും ദൗത്യവും

കാഴ്ച്ചപ്പാട്

പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന്റെ വിഷൻ എന്നത് ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ പൗരന്മാരെ ശാക്തീകരിക്കുകയും, സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും, അതുവഴി സമഗ്രമായ സാമൂഹിക-സാമ്പത്തിക വികസനം കൈവരിക്കുകയും ചെയ്യുന്ന ഒരു മാതൃകാപരമായ വിജ്ഞാന സമൂഹം

ദൗത്യം

പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൗത്യം, രാജ്യത്തിന് തന്നെ മാതൃകയായ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക, പരിസ്ഥിതി സംരക്ഷണത്തിനും ജലലഭ്യത ഉറപ്പാക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾ എന്നിവ പഞ്ചായത്തിന്‍റെ പ്രധാന ദൗത്യമാണ്.