ജൂൺ 5 പരിസ്ഥിതി ദിനാചരണം- പ്രത്യേക ഗ്രാമസഭ- 05-06-2026 ഉച്ചയ്ക്ക് 2.00 ന് പഞ്ചായത്ത് ഹാളിൽ
നീറുറവ്

ജലസമൃദ്ധിയുടെ ചാലുകൾ വെട്ടിതെളിച്ച ''നീരുറവ് ''എന്ന പദ്ധതി ചരിത്രപരമായ മുന്നേറ്റമായി. ജലത്തിൻറെ സകല ഉറവകളും തെളിച്ചെടുത്ത് ,നീർത്തടങ്ങളെ നിത്യ നീർ ചോലകളാക്കിയ ഒരു സംഘ യജ്ഞം .തോടുംകുളങ്ങളും നീല ജലാശയങ്ങളായി ....നാടിൻറെ നദി നിറയാൻ തുടങ്ങി... തരിശുപാടങ്ങൾ

വീണ്ടും ഹരിത ശോഭചൂടി . മഴക്കാലത്ത് പോലും മുൻകൂടങ്ങളുമായി കാത്തുനിന്ന ജനത ജല സമൃദ്ധിയുടെ നിറ മനസ്സുകളായി. തൊഴിലുറപ്പ് തൊഴിലാളികളുടെ സമർപ്പിത അധ്വാനത്തിന്റെ വിജയഗാഥ കൂടിയായി ഈ പദ്ധതി. നീരുറവിന്റെ നനവുള്ള നന്മ ഭാരതമാകെപ്പടർന്നു. 2024 ലെ ദേശീയ ജല പുരസ്കാരത്തിന് പുല്ലമ്പാറയെ തിരഞ്ഞെടുക്കുമ്പോൾ മാറ്റത്തിന്റെ മാറ്റലിയായി അതെങ്ങും മുഴങ്ങി .പുല്ലമ്പാറ ദേശീയ ജലവിഭവ ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ടു. രാജ്യ തലസ്ഥാനത്തെ വിജ്ഞാനവന്റെ വിശാലമായ ഡർബാർ ഹാളിൽ പുല്ലമ്പാറയുടെ പേര് മുഴങ്ങുമ്പോൾ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കയ്യടിയോടെ അതിനംഗീകാരം നൽകി. രാഷ്ട്രപതി ശ്രീമതി ദ്രൗപതി മർമുവിൻ്റെ കൈകകളിൽ നിന്ന് ആ പുരസ്കാരം പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.പി വി രാജേഷ് ഏറ്റുവാങ്ങുമ്പോൾ കേരളത്തിനു കൂടി അഭിമാനം മുഹൂർത്തമായിരുന്നു. നീരുറവ് മാതൃകയിൽ ഭാരതത്തിൻറെ പല ഗ്രാമങ്ങളും ഇന്ന് പുല്ലമ്പാറ മാതൃക നടപ്പിലാക്കി വരികയാണ്.

രാഷ്ട്രപതിയുടെ കൈയ്യിൽ നിന്നും ദേശീയ ജലപുരസ്കാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ. പി വി രാജേഷ് ഏറ്റുവാങ്ങുന്നു.